NEWS-DHOHSS LEADING IN MALAPPURAM KALOLSAVAM-FIRST IN KOODIYATTAM, KATHA RACHANA, A GRADE IN NANGIARKOOTHU, KAVITHA RACHANA

MALAPPURAM KALOLSAVAM- ABHIRAMI HARISANKAR FIRST IN KATHARACHANA MALAYALAM




ABHIRAMI HARISANKAR -OUR STUDENT WON FIRST WITH A GRADE IN MALAYALAM KATHARACHANA. BORN IN 19 FEBRUARY 1997 AT EDAPPAL. RIGHT FROM THE CHILDHOOD, SHE STARTED WRITING POEMS AND STORIES. MALAYALA MANORAMA PADIPPURA PUBLISHED HER POEM WHILE STUDYING IN SECOND STANDARD. HER POEMS WERE REGU;RLY PUBLISHED IN LEADING PERIODICALS. SHE BAGGED CALCUTTA MALAYALEE SAMAJAM AWARD IN 2007  AS A SIXTH STANDARD STUDENT IN A GRAND CEREMONY HELD AT THUNJAN PARAMBU, TIRUR. BHASHA POSHINI, PACHAKKUTHIRA, HARITHAKAM, JANAYUGAM AND MANY OTHER LEADING PERIODICALS IN MALAYALAM PUBLISHED HER ARTICLES. SHE WAS HONOURED IN  THE DAKSHINENDIAN KAVI SAMMELANAM HELD IN 2008. THE CAPTION "MALAYALAM KAVITHA:AKKITHAM MUTHAL ABHIRAMI VARE" IS A WELL KNOWN CAPTION.SHE SECURED "A+" IN ALL SUBJECTS IN SSLC EXAMINATION. SHE WAS THE SINGER OF THIRUVATHIRAKKALI TEAM OF DHOHSS, POOKKARATHARA IN KERALA STATE SCHOOL KALOLSAVAM FROM 8th STANDARD ONWARDS. SHE WAS THE P.K RAJALAKSHMI AWARD WINNER  FOR THE POEM -"BONSAI" IN 2013 AND ATLAS-KAIRALI AWARD. SHE IS THE DAUGHTER OF HARISANKAR AND INDU.E.B




ബെല്ലടിച്ചു
ബെഞ്ചുണര്‍ന്നു
ആറു ബിയില്‍ വാസുമാഷ്
ഗ്ലോബെടുത്ത് മേശമേലിരുന്നു.
അത്ഭുതം അടയിരുന്ന കണ്ണുകളാല്‍
അച്ചുതണ്ടിനെ ഉണര്‍ത്തി
വന്‍കരയും വന്‍കടലും
വാക്കുതോരാതെ മൊഴിഞ്ഞു.
നീലകളില്‍ നീണ്ട ചൂരല്‍ മുക്കി
ആഗോളതാപനം അടുത്തറിഞ്ഞു.
മടിയില്‍ മുനിഞ്ഞിരുന്ന മൊബൈലിനേയും
മടിയനായ് ഉറക്കം തൂങ്ങുന്ന ഉമ്മറുകുട്ടിയേയും
കണ്ടെത്താനാവാതെ
മഞ്ഞനദിയ്ക്കൊപ്പം ഒഴുകി
ഗോളാഴങ്ങളില്‍ മാഷ്
പുതിയ വെളിച്ചത്തിന്റെ
അക്ഷാംശം തിരിച്ചറിഞ്ഞു.
പിന്നീട്
വാച്ചളന്ന്
സി യിലേക്കു കടന്നു.
ഒന്നും കാണാതെ
മടുത്ത പുസ്തകമടച്ച് കുട്ടികളെല്ലാം
കൊതി പഴുത്ത കണ്ണുകളാല്‍
ആഫ്രിക്കയിലെ കിഴക്കന്‍ കോംഗോയില്‍
കോള്‍ട്ടാന്‍ ഖനിയ്ക്കായ് അലയുമ്പോള്‍
ഇരുട്ടുകയറി തണുത്ത ഗോളം
അലിഞ്ഞലിഞ്ഞു മാഞ്ഞു.
എല്ലാം കേട്ട് ഒന്നും കാണാനാവാതെ
ഉത്തരത്തിലെ ബെല്ലും
ദക്ഷിണത്തിലെ ബെഞ്ചും
കറങ്ങിക്കൊണ്ടേയിരുന്നു.